
കൊച്ചി : ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് ) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി നേതൃസംഗമവും " ഭരണഘടനയും മനുഷ്യാവകാശങ്ങളും " എന്ന വിഷയത്തിൽ സെമിനാറും 13 ന്(ബുധൻ ) ഉച്ചക്ക് 2.30 ന് വല്ലാർപാടം അങ്കണവാടി അങ്കണത്തിൽ നടക്കും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ എൽസി ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ ഡോ അനിൽകുമാർ ജി നായർ അധ്യക്ഷത വഹിക്കും. മുളവുകാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോസ് മാർട്ടിൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വർക്കിംഗ് ചെയർമാൻ ഡോ പി ജയദേവൻ നായർ വിഷയാവതരണം നിർവഹിക്കും. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ആർ മധു, മുളവുകാട് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ പി ആർ ജോൺ , ബിന്ദുമോൾ പി എസ്, ഷാജി ഇടപ്പള്ളി, നാസർ വി എച്ച് ,ജെൻസി അനിൽ , ജിജി പി എ എന്നിവർ പങ്കെടുക്കും
Photo Courtesy - Google







